ഖാദി തൊഴിലാളികൾ സമരത്തിന്

ഖാദിത്തൊഴിലാളികൾ സമരത്തിന് തൃശൂർ: തുണികൾക്കും മറ്റുൽപന്നങ്ങൾക്കും വില കൂട്ടിയിട്ടും തൊഴിലാളികൾക്ക് കൂലി വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ഖാദിത്തൊഴിലാളികൾ സമരത്തിലേക്ക്. കലക്ടറേറ്റിനു മുന്നിൽ 13 മുതൽ 18 വരെ സമരപരിപാടികൾ നടത്താൻ ഖാദി വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. സ്കൂൾ തുറക്കുന്ന സമയമായിട്ടും 10 മാസത്തെ മിനിമം കൂലിയും ഇൻസൻെറിവും കുടിശ്ശികയും അനുവദിക്കാത്തതിലും യോഗം പ്രതിഷേധിച്ചു. ജില്ല പ്രസിഡന്‍റ് ജോസഫ് പെരുമ്പിള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. വൽസല, എം. ശാലിനി, പി.ആർ. നളിനാക്ഷി, സി.കെ. ലളിത, സി.വി. ലില്ലി, എ.ആർ. കമലാക്ഷി, ആശ ഭാസ്കർ, ഗിരിജ ലാൽ, എൻ.എൻ. രാധ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.