സ്കൂൾ അന്തരീക്ഷം സുരക്ഷിതമാക്കണം -ഫ്രറ്റേണിറ്റി

തൃശൂർ: ആധുനിക സജ്ജീകരണങ്ങൾ കൊട്ടിഘോഷിക്കുന്ന കേരളത്തിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് പാമ്പ് കടി ഏൽക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെന്ന്​ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല സെക്രട്ടേറിയറ്റ്. വടക്കാഞ്ചേരിയിൽ സ്കൂൾ പരിസരത്ത് അധികൃതർ തള്ളിയ മാലിന്യത്തിൽനിന്നാണ് പാമ്പ്​ വന്നത്​ എന്നത്​ എത്ര നിസ്സാരമായാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്ന്​ സൂചിപ്പിക്കുന്നു. ഹൈടെക് വിദ്യാഭ്യാസത്തിന്‍റെ പരസ്യത്തിന്​ വകയിരുത്തുന്നത്ര പണം വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കാൻ ആവശ്യമില്ല. ഹൈടെക്​ അല്ല, സുരക്ഷിതമായ സ്കൂൾ അന്തരീക്ഷമാണ്​ വേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് അഷ്‌ഫാക്ക് അഹമ്മദ്, ബശരിയ്യ തസ്‌നീം, പി.ബി. ആഖിൽ, സിറാജുദ്ദീൻ ബാവ, ഇഹ്‌സാൻ, സബീൽ ചെമ്പ്രശ്ശേരി, അബ്ദുസമദ് ചെന്ത്രാപ്പിന്നി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.