മുതിർന്ന പൗരന്മാരുടെ റെയിൽവേ സ്​റ്റേഷൻ മാർച്ച്​ ആറിന്​

തൃശൂർ: മുതിർന്ന പൗരന്മാരുടെ ട്രെയിൻയാത്ര ടിക്കറ്റ്​ നിരക്ക്​ കൺസെഷൻ പുനഃസ്ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേരള സ്​റ്റേറ്റ്​ സർവിസ്​ പെൻഷനേഴ്​സ്​ അസോസിയേഷൻ ജില്ല കമ്മിറ്റി തൃശൂർ റെയിൽവേ സ്​റ്റേഷന്​ മുന്നിൽ ആറിന്​ രാവിലെ 10ന്​ ധർണ നടത്തും. എം.പി വിൻസെന്‍റ്​ ഉദ്​ഘാടനം ചെയ്യും. ഡി.സി.സി ഹാളിൽ കൂടിയ യോഗത്തിൽ ജില്ല പ്രസിഡന്‍റ്​ ടി.എം. കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.ടി. ആന്‍റോ, സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ കെ.ബി. ജയറാം, ടി.എ. രാധാകൃഷ്ണൻ, എം.എഫ്.​ ജോയ്​, വി.കെ. ജയരാജൻ, പി.എ. ജനാർദനൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മാസ്​റ്റേഴ്​സ്​ അത്​ലറ്റിക്​ മീറ്റിൽ സ്വർണമെഡൽ നേടിയ മല്ലിക ഗോപാലൻ, പുല്ലൂറ്റ്​ സർവിസ്​ സഹകരണ ബാങ്ക്​ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കെ.ജി. മുരളീധരൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.