പി.എസ്.സി പരീക്ഷക്ക്​ ​​കെ.എസ്​.ആർ.ടി.സി അധിക സർവിസ് നടത്തും

തിരുവനന്തപുരം: പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്കായി പി.എസ്.സി മേയ്​ 15ന് തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന പരീക്ഷ എഴുതാനുള്ള ഉദ്യോ​ഗാർഥികൾക്ക് ​​കെ.എസ്​.ആർ.ടി.സി അധിക സർവിസ് നടത്തും. ഉദ്യോ​ഗാർഥികൾക്ക് പരീക്ഷകേന്ദ്രങ്ങളിലേക്ക് നിശ്ചിത സമയത്തിന് മുമ്പായി എത്തിച്ചേരുന്നതിന് വേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എന്നിവിടങ്ങളിൽ നിന്ന്​ പരീക്ഷകേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണം സർവിസുകൾ നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുത്തി. ബോണ്ട് സർവിസുകൾ ഗ്രൂപ്പായി ബുക്ക് ചെയ്യുന്ന ഉദ്യോ​ഗാർഥികൾക്ക് ലഭ്യമാകുന്നതിന് മുൻകൂട്ടി യൂനിറ്റുകളിൽ റിസർവേഷൻ നടത്താം. വിവരങ്ങൾക്ക്:​​ കെ.എസ്​.ആർ.ടി.സി, കൺട്രോൾറൂം (24×7),മൊബൈൽ - 9447071021, 0471-2463799. 18005994011 എന്ന ടോൾ ഫ്രീ നമ്പറിലേക്കും ബന്ധപ്പെടാവുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.