ലോകാരോഗ്യ സംഘടന പരിഷ്കരിക്കപ്പെടണം -മോദി

ന്യൂഡൽഹി: ലോകാരോഗ്യ സംഘടന പരിഷ്കരിക്കപ്പെടണമെന്നും ലോക ആരോഗ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് അത് അനിവാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യു.എസ് പ്രസിഡൻറ് ജോ ബൈഡൻ സംഘടിപ്പിച്ച രണ്ടാമത് കോവിഡ് ​ഗ്ലോബൽ വെർച്വൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്നുകളും വാക്സിനുകളും എല്ലാവർക്കും പ്രാപ്യമാവുന്ന രീതിയിൽ ബൗദ്ധിക സ്വത്തവകാശ നിയമവുമായി ബന്ധപ്പെട്ട വകുപ്പുകൾ ലോകാരോഗ്യ സംഘടന ലഘൂകരിക്കണമെന്നും വാക്സിൻ അനുമതി പ്രക്രിയ കൂടുതൽ സുതാര്യമാക്കണമെന്നും മോദി അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.