ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം ന്യൂഡൽഹി: രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആക്രമണ സംവിധാനങ്ങൾക്ക് കുതിപ്പേകി ശബ്ദാതിവേഗ മിസൈൽ ബ്രഹ്മോസിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു . റഷ്യൻ നിർമിത സുഖോയ് യുദ്ധവിമാനത്തിൽ നിന്ന് തൊടുത്ത മിസൈൽ ബംഗാൾ ഉൾക്കടലിലെ ലക്ഷ്യസ്ഥാനം കൃത്യമായി തകർത്തു. പഴയ പതിപ്പിനേക്കാൾ അധിക ആക്രമണപരിധിയാണ് പുതിയ മിസൈലിന്റെ പ്രത്യേകത. ഇതോടെ വായുസേനക്ക് കരയിലും കടലിലുമുള്ള ദൂരമേറിയ ലക്ഷ്യങ്ങളെയും കൃത്യമായി ഭേദിക്കാൻ സാധിക്കുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലുകൾ കപ്പലുകൾ, യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ തുടങ്ങിയവയിൽ നിന്നെല്ലൊം വിക്ഷേപിക്കാൻ സാധിക്കുന്നവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.