മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ കുട്ടികളുടെ നാടകപരിശീലന കളരി 'വേനൽമഴ' ചലച്ചിത്ര-നാടക പ്രവർത്തകൻ സുനിൽ സുഖദ ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ നൈസൻ അധ്യക്ഷത വഹിച്ചു. നാടകസംവിധായകൻ കെ.എസ്. പ്രതാപൻ, ക്യാമ്പ് ഡയറക്ടർ നിധി എസ്. ശാസ്ത്രി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുമൈല സഗീർ, പഞ്ചായത്ത് അംഗങ്ങളായ മിനി പോളി, രേഖ സന്തോഷ്, ഗ്രാമിക പ്രസിഡന്റ് പി.കെ. കിട്ടൻ, ഇ.കെ. മോഹൻദാസ്, എം.സി. സന്ദീപ് എന്നിവർ സംസാരിച്ചു. സുനിൽ സുഖദ, പ്രതാപൻ എന്നിവർ പരിശീലനം നൽകി. അമ്പതോളം യു.പി, ഹൈസ്കൂൾ വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് 15 വരെ തുടരും. തുടർദിവസങ്ങളിൽ വിവിധ മേഖലകളിലെ പ്രമുഖർ കുട്ടികളുമായി സംവദിക്കും. ക്യാമ്പിൽ രൂപംകൊള്ളുന്ന കുട്ടികളുടെ നാടകം 15ന് ദേശക്കാഴ്ചയുടെ സമാപനവേദിയിൽ അവതരിപ്പിക്കും. ഫോട്ടോ: കുഴിക്കാട്ടുശ്ശേരിയിൽ 'വേനൽമഴ' നാടകക്കളരി ചലച്ചിത്ര-നാടക പ്രവർത്തകൻ സുനിൽ സുഖദ ഉദ്ഘാടനം ചെയ്യുന്നു TCM- MLA-Nadaka - Kalari .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.