ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ഏകദിന സംരംഭക ശിൽപശാല സംഘടിപ്പിച്ചു. നഗരസഭ മിനി ടൗൺഹാളിൽ നടന്ന ശിൽപശാലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വായ്പ സൗകര്യവും ഒരുക്കി. നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ടി.വി. ചാർളി അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് പ്രതിനിധി ജംഷി നാഥ്, എം.എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുജ സഞ്ജീവ് കുമാർ സ്വാഗതവും മുകുന്ദപുരം താലൂക്ക് ഉപജില്ല വ്യവസായ ഓഫിസർ ജലജ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.