താൽക്കാലിക കരാർ ജീവനക്കാർ അവകാശ പത്രിക നൽകി

താൽക്കാലിക കരാർ ജീവനക്കാർ അവകാശ പത്രിക നൽകി തൃശൂർ: ബാങ്കുകളിലെ താൽക്കാലിക ജോലിക്കാരുടെ സംഘടനയായ ബാങ്ക് കോൺട്രാക്ട് ആൻഡ്​ കോൺട്രാക്ച്വൽ എംപ്ലോയീസ് ഫെഡറേഷൻ ബാങ്കുകളിൽ അവകാശ പത്രിക സമർപ്പിച്ചു. ജില്ലയിൽ സി.എസ്.ബി ബാങ്ക് ഹെഡ്​ ഓഫിസിന്​ മുന്നിൽ നടന്ന പരിപാടി ചടങ്ങ് ബെഫി കേന്ദ്ര കമ്മിറ്റി അംഗം ടി. നരേന്ദ്രൻ, ഉദ്ഘാടനം ചെയ്തു. സബ് സ്റ്റാഫിന് വാർഷിക ഇൻക്രിമൻെറുകൾ, ക്ഷാമബത്ത, ശമ്പളത്തോടുകൂടിയ അവധി, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്നിവ നൽകണം എന്നാവശ്യപ്പെടുന്ന അവകാശ പത്രികയാണ് നൽകിയത്. അടുത്ത ദിവസങ്ങളിൽ മറ്റു ബാങ്കുകളിലും പത്രിക സമർപ്പിക്കും. ബെഫി സംസ്ഥാന ജോ. സെക്രട്ടറി ജെറിൻ കെ. ജോൺ, ജില്ല പ്രസിഡന്‍റ്​ പി.എച്ച്. വിനിത, ജില്ല സെക്രട്ടറി ബി. സ്വർണകുമാർ, കെ.ആർ. സുമഹർഷൻ, ബിജി ദിലീപ്, സംസ്ഥാന സെക്രട്ടറി പി.യു. കുഞ്ഞമ്പു നായർ, ജില്ല സെക്രട്ടറി എ.എ. ഷാജു, ഏരിയ സെക്രട്ടറി എ. ജയൻ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ല വൈസ് പ്രസിഡന്‍റ്​ കെ.കെ. രജിത മോൾ സ്വാഗതവും വി.കെ. സോണിയ നന്ദിയും പറഞ്ഞു. നൽകിtr avakasha pathrika

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.