ഇരിങ്ങാലക്കുട: സംഗമേശ്വര മന്ത്രോചരണങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇനി പത്തുനാള്‍ നഗരം ഉത്സവലഹരിയിലാകും. ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിയാണ് കൊടിയേറ്റം നിര്‍വഹിച്ചത്. ആചാര്യവരണം ചടങ്ങോടെയാണ് കൊടിയേറ്റ കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പാണി കൊട്ടിക്കഴിഞ്ഞ് തന്ത്രിയും പരിവാരങ്ങളും പുറത്തുവന്ന് കൊടിമരം പ്രദക്ഷിണം ചെയ്ത് പുണ്യാഹം തളിച്ച് കൊടിമരപൂജ നടത്തിയ ശേഷമാണ് കൊടിയേറ്റിയത്. ഈ സമയം കൂത്തമ്പലത്തില്‍ കൂത്തിനായി മിഴാവ് കൊട്ടി. തുടര്‍ന്ന് അത്താഴപൂജ നടന്നു. തുടര്‍ന്ന് സൂത്രധാകൂത്തും വില്ല്യവട്ടത്ത് നങ്ങ്യാര്‍മഠം അവതരിപ്പിച്ച നങ്ങ്യാര്‍ക്കൂത്തും അരങ്ങേറി. കൊരമ്പ് മൃദംഗ കളരിയിലെ കുട്ടികള്‍ അവതരിപ്പിച്ച മൃദംഗമേളവും നടന്നു. വെള്ളിയാഴ്ച കൊടിപ്പുറത്ത് വിളക്കാഘോഷം നടക്കും. tcm ijk കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് തന്ത്രി നഗരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി കൊടിയേറ്റുന്നു മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേര്‍ന്നു ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവം ഭംഗിയായി നടത്താൻ മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ നേതൃത്വത്തില്‍ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. ഇരിങ്ങാലക്കുട ആര്‍.ഡി.ഒ ഹരീഷ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ സോണിയ ഗിരി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എം. സുഗിത, ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.