കടപ്ര ആലംതുരുത്തിക്ക് സമീപം മരവും വൈദ്യുതിപോസ്റ്റും വീണ്​ തകർന്ന കാർ

കാറ്റും മഴയും: പോസ്റ്റ് ഒടിഞ്ഞു കാറിന് മുകളിൽ വീണു

തിരുവല്ല: ശക്തമായ കാറ്റിലും മഴയിലും പുളിമരം കടപുഴകി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു കാറിന് മുകളിൽ വീണു. കാറിൽ സഞ്ചരിച്ച കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ കടപ്ര ആലംതുരുത്തിക്ക് സമീപം ബുധനാഴ്ച രാത്രി 7.45നാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന പുളിമരമാണ് കടപുഴകി വീണ് രണ്ട് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണത്.

കായംകുളം ഭാഗത്തേക്ക് പോയ വള്ളികുന്നം സ്വദേശികളായ ദമ്പതികളും മകനും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് കോൺക്രീറ്റ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണത്. തിരുവല്ലയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ച് നീക്കിയത്. സംസ്ഥാന പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് വൈദ്യുതി വിതരണവും താറുമാറായി.

Tags:    
News Summary - Wind and rain: The post broke and fell on top of the car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.