Posted On
date_range Updated On
date_range കുളത്തുമണ്ണിൽ കാട്ടാന കൃഷി നശിപ്പിച്ചു
കോന്നി: കുളത്തുമണ്ണിൽ കാട്ടാന കൃഷി നശിപ്പിച്ചു. കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം. നന്ദ്യാട്ട് വീട്ടിൽ അമ്പിളി വർഗീസിന്റെ 40 മൂട് വാഴയാണ് നശിപ്പിച്ചത്. ഒടുവിൽ പടക്കം പൊട്ടിച്ച് ആനയെ ഓടിച്ചു വിടുകയായിരുന്നു.
പ്രദേശത്ത് കാട്ടാന ശല്യം പതിവാണ്. ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ ഫെൻസിങ് സ്ഥാപിക്കാൻ എസ്റ്റേറ്റ് അധികൃതർ തയാറായിട്ടും വനം വകുപ്പ് അധികൃതർ തടസ്സം നിൽക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.