കോന്നി ഇക്കോ കേന്ദ്രത്തിൽ വനം വകുപ്പ് ഒരുക്കിയ തുളസി വനം
കോന്നി: സംസ്ഥാനത്ത് ആദ്യമായി പരിസ്ഥിതി ദിനത്തിൽ വിവിധങ്ങളായ തുളസി ചെടികൾകൊണ്ട് വനം ഒരുക്കിയിരിക്കുകയാണ് കോന്നി വനം ഡിവിഷൻ അധികൃതർ.
നാരക തുളസി, ഗ്രാമ്പു തുളസി, തുളസി ചെറുതേക്ക്, പച്ചില തുളസി, തായ്തുളസി, ചെറിയ രാമ തുളസി, വിദേശ രാമ തുളസി, അയമേദക തുളസി, കാട്ടുതുളസി, മധുര തുളസി, കർപ്പൂര തുളസി, നീല കൃഷ്ണ തുളസി, കുഴിമുണ്ടാൻ തുളസി, മഞ്ഞൾ തുളസി, ഭസ്മ തുളസി, വെള്ളകൃഷ്ണ തുളസി, കസ്തൂരി തുളസി, യൂ കാലിറ്റസ് തുളസി, അഗസ്ത്യ തുളസി, ചെറിയ കൃഷ്ണ തുളസി, പൂച്ച തുളസി, രാമ തുളസി, പെപ്പർ മിന്റ് തുളസി തുടങ്ങി 32 ഇനം തുളസിയാണ് വനത്തിൽ.
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനായ ശ്രീധരനിൽനിന്നുമാണ് വനം വകുപ്പ് ഇത്രയും ഇനം തുളസികൾ ശേഖരിച്ചത്. ഇക്കോ ടൂറിസം സെന്ററിലെ കഫ്റ്റീരിയക്കും മ്യൂസിയത്തിനും ഇടയിലെ സ്ഥലത്താണ് തുളസി വനം ഒരുക്കിയത്. വേഗവര കലാകാരൻ ജിതേഷ്ജി, നാടൻപാട്ട് കലാകാരൻ ഉന്മേഷ് പൂങ്കാവ്, ടി.വി ആർട്ടിസ്റ്റ് അജേഷ് റാന്നി തുടങ്ങിയവർ തൈകൾ കൈമാറി.
സംസ്ഥാനത്ത് ആദ്യമായി വനം വകുപ്പ് നിർമിക്കുന്ന തുളസി വനം കേരളത്തിലെ വിവിധ വിനോദ സഞ്ചാരികൾക്ക് തുളസി ചെടികളെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ഉപകരിക്കും. കൂടുതൽ വത്യസ്ത ഇനത്തിൽപെട്ട തുളസിച്ചെടികൾ ഇനിയും നട്ട് പിടിപ്പിക്കുമെന്ന് കോന്നി വനം വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.