പ്രതീകാത്മക ചിത്രം

ശ​ബ​രി വി​മാ​ന​ത്താ​വ​ളം കൊ​ടു​മ​ണ്ണി​ൽ വേണം; സി.​വി. ശാ​ന്ത​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക്​ നി​വേ​ദ​നം ന​ൽ​കി

കൊ​ടു​മ​ൺ: നി​ർ​ദി​ഷ്‌​ട ശ​ബ​രി വി​മാ​ന​ത്താ​വ​ളം കൊ​ടു​മ​ൺ പ്ലാ​ന്‍റേ​ഷ​ൻ സ​ർ​ക്കാ​ർ റ​വ​ന്യൂ ഭൂ​മി​യി​ൽ സ്ഥാ​പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​നം ശ​ബ​രി വി​മാ​ന​ത്താ​വ​ള ആ​ക്ഷ​ൻ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ന​ൽ​കി. പ​രി​സ്ഥി​തി​ക്ക് ദോ​ഷം സം​ഭ​വി​ക്കാ​ത്ത, ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്രാ സൗ​ക​ര്യ​മു​ള്ള, വ​ന്യ​ജീ​വി​ക​ൾ​ക്ക് അ​പ​ക​ട​മി​ല്ലാ​ത്ത കൊ​ടു​മ​ണ്ണി​ലെ സ​ർ​ക്കാ​ർ റ​വ​ന്യൂ ഭൂ​മി വി​മാ​ന​ത്താ​വ​ള​ത്തി​ന് ഏ​റ്റ​വും ഉ​ചി​ത​മാ​ണെ​ന്ന് നി​വേ​ദ​ന​ത്തി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് അ​ധി​കം ദൂ​ര​മി​ല്ലാ​ത്ത സ്ഥ​ല​വു​മാ​ണി​ത്.

ശ​ബ​രി വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2015 മു​ത​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​റു​ക​ൾ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ഇ​തു​വ​രെ​യും പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ്രാ​ഥ​മി​ക ന​ട​പ​ടി പോ​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ർ​ക്കാ​റി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​രു​മേ​ലി ചെ​റു​വ​ള്ളി പ​ദ്ധ​തി നി​യ​മ​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട​തോ​ടെ ഇ​നി​യും അ​ത് ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. ആ​റ​ന്മു​ള​യി​ൽ ക​ഴി​ഞ്ഞ ക​ന​ത്ത മ​ഴ സ​മ​യ​ത്തു​പോ​ലും വെ​ള്ളം ക​യ​റി ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​യ കാ​ര്യം ഏ​വ​ർ​ക്കും അ​റി​വു​ള്ള​താ​ണ്.

ഈ ​ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലും ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഇ​തി​നാ​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. അ​തി​നാ​ൽ ഇ​നി​യും ജി​ല്ല​യി​ൽ ഉ​ചി​ത​മാ​യ സ്‌​ഥ​ലം കൊ​ടു​മ​ണ്ണി​ലെ സ​ർ​ക്കാ​ർ ഭൂ​മി മാ​ത്ര​മാ​ണ്. പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല സ​ർ​ക്കാ​ർ റ​വ​ന്യു ഭൂ​മി ആ​യ​തു കൊ​ണ്ട് സ​ർ​ക്കാ​റി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും ഭൂ​മി സം​ബ​ന്ധി​ച്ച നി​യ​മ​ക്കു​രു​ക്കും ഉ​ണ്ടാ​കു​ന്നി​ല്ല. വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​വും പ​ദ്ധ​തി​ക്ക് വാ​ഗ്ദാ​നം ചെ​യ്‌​തി​ട്ടു​ണ്ടെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല വ​ന​ഭൂ​മി​യാ​ണെ​ന്നു​ള്ള വാ​ദം തെ​റ്റാ​ണെ​ന്നു​ള്ള രേ​ഖ​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​താ​ണ്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ അ​ട​ക്ക​മു​ള്ള നി​വേ​ദ​ന​മാ​ണ് സി.​വി. ശാ​ന്ത​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ച​ത്. ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്‌​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ജി​കു​മാ​ർ ര​ണ്ടാം​കു​റ്റി, കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജോ​ൺ​സ​ൺ കു​ള​ത്തും​ക​രോ​ട്ട്, ടി. ​തു​ള​സീ​ധ​ര​ൻ, വി​നോ​ദ് വാ​സു​ക്കു​റു​പ്പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

Tags:    
News Summary - CV Shanthakumar MLA submits a petition to the Chief Minister on Sabari Airport should be built on Kodumannu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.