ഘോഷയാത്ര പുറപ്പെടുന്നതിനു മുമ്പ് ഒരുക്കിവെച്ച തിരുവാഭരണ പേടകങ്ങൾക്ക് സമീപം എം.എൽ.എ പ്രമോദ് നാരായണൻ,
കലക്ടർ എ. ഷിബു, ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത് തുടങ്ങിയവർ
പന്തളം: തിരുവാഭരണ ഘോഷയാത്ര യാത്രയാക്കാൻ പന്തളത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. തിരുവാഭരണങ്ങൾ കണ്ടു വണങ്ങാൻ സ്ത്രീകളടക്കം വൻ ജനാവലിയാണ് ശനിയാഴ്ച പന്തളത്ത് എത്തിയത്.
പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ചിരുന്ന തിരുവാഭരണം ദർശിക്കാൻ രാവിലെ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് കണക്കിലെടുത്ത് ഡി.വൈ.എസ്.പി മാരായ ആർ. ജയരാജ്, രാജപ്പൻ റാവുത്തർ, എസ് നന്ദകുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ജോസ്, പത്തനംതിട്ട, അടൂർ, കൊടുമൺ, കോന്നി, പന്തളം, എസ്. എച്ച് .ഒ മാരുടെ നേതൃത്വത്തിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. എം. സി റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. തിരുഭാവരണങ്ങൾ തുറന്ന് പ്രദർശിപ്പിച്ച കുളനട ഭഗവതി ക്ഷേത്രത്തിലും പരിസരവും ഭക്തരെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പാടുപെടേണ്ടി വന്നു.
ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ് തിരുവാഭരണ പേടകം ശിരസ്സിൽ കയറ്റി തുള്ളിയുറഞ്ഞ് യാത്ര തുടങ്ങിയത്. മരുതമന ശിവൻകുട്ടി പൂജാപാത്രങ്ങളടങ്ങുന്ന പെട്ടിയും കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ കൊടിപ്പെട്ടിയും ശിരസ്സിലേറ്റി.
തോന്നല്ലൂർ കുളത്തിനാൽ കെ.ജി. ഉണ്ണിക്കൃഷ്ണൻ, തോന്നല്ലൂർ കൊച്ചുതുണ്ടിൽ ഗോപാലകൃഷ്ണപിള്ള, തോന്നല്ലൂർ കൊച്ചുതുണ്ടിൽ രാജൻ പിള്ള, മങ്ങാരം തെക്കടത്ത് തുളസീധരൻ പിള്ള, മങ്ങാരം കൊട്ടയ്ക്കാട്ട് ഗോപിനാഥക്കുറുപ്പ്, മങ്ങാരം രശ്മി നിവാസിൽ കലാധരൻ, മുളമ്പുഴ മുടിയിലേത്ത് ഉണ്ണിക്കൃഷ്ണ പിള്ള, തോന്നല്ലൂർ സരസ്വതി നിവാസിൽ അശോക് കുമാർ, തോന്നല്ലൂർ വെളിച്ചപ്പാട്ടുതുണ്ടിൽ വിജയകുമാർ, കുളനട പനച്ചക്കൽ വിനീത്, തോന്നല്ലൂർ വെളിച്ചപ്പാട്ടുപീടികയിൽ സുനിൽ കുമാർ, മങ്ങാരം മംഗലപ്പള്ളിൽ ദീപു, ഞെട്ടൂർ കണ്ടാമത്തേത്ത് ഉണ്ണിക്കൃഷ്ണൻ, തോന്നല്ലൂർ കൊച്ചുപുരയിൽ വിനോദ്, മുളമ്പുഴ മനോജ് ഭവനിൽ മഹേഷ് കുമാർ, തോന്നല്ലൂർ ആശാരിപ്പറമ്പിൽ മധുകുമാർ, തോന്നല്ലൂർ പൗവ്വത്ത് പടിഞ്ഞാറ്റേതിൽ പ്രശാന്ത്, തോന്നല്ലൂർ ലക്ഷ്മി ഭവനിൽ രാജൻ, തോട്ടക്കോണം സോപാനത്തിൽ സുദർശനൻ, ഉള്ളന്നൂർ വൈശാഖത്തിൽ മഹേഷ്, തോന്നല്ലൂർ കിഴക്കേത്തോട്ടത്തിൽ പ്രവീൺ കുമാർ, ഇടപ്പോൺ കളരിക്കൽ വടക്കേതിൽ അനിൽ കുമാർ, മങ്ങാരം തെക്കടത്ത് നരേന്ദ്രൻ പിള്ള എന്നിവരാണ് പേടകവാഹക സംഘത്തിലുള്ളത്. ഇക്കുറി രാജപ്രതിനിധി ഇല്ലാഞ്ഞതിനാൽ പല്ലക്ക് ചുമക്കാൻ കുറുപ്പന്മാരും ശബരിമലയിലേക്ക് യാത്രതിരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.