തിരുവല്ല: കടപ്ര എം.എസ്.എം.യു.പി, എൽ.പി വിഭാഗം സ്‌കൂ ളുകളിലും ബോർഡിങ് കെട്ടിടത്തിലും കതകുകൾ കുത്തിത്തുറന്ന് മോഷണശ്രമം. വെള്ളിയാഴ്ച രാവിലെ ഓഫിസ് തുറക്കാനെത്തിയ പ്യൂൺ ആണ് ഓഫിസിെൻറ വാതിലുകൾ തുറന്നനിലയിൽ കണ്ടത്. അലമാരകളിൽ സൂക്ഷിച്ചിരുന്ന രേഖകളെല്ലാം വലിച്ചുവാരി ഇട്ടിരിക്കുകയാണ്. പ്രഥമാധ്യാപിക സിസ്റ്റർ ക്ലാർലെറ്റാണ് പൊലീസിൽ വിവരം അറിയിച്ചത്.
വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായിട്ടില്ല. തൊട്ടടുത്ത കന്യാസ്ത്രീ മഠത്തിെൻറ പരിസരത്തും മോഷ്ടാക്കൾ കയറിയ ലക്ഷണങ്ങളുണ്ട്. സ്‌കൂളിലെ കൃഷി ആവശ്യത്തിന് സൂക്ഷിച്ചിരുന്ന വെട്ടുകത്തി, കരണ്ടി, പിക്-ആക്സ് എന്നിവ മറ്റൊരു മുറിയുടെ വാതിലിനുസമീപത്തുനിന്ന് കണ്ടെത്തി. പുളിക്കീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.