തിരുവല്ല: അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റി ആഭിമുഖ്യത്തിൽ പുഷ്പോത്സവം 22 മുതൽ ഫെബ്രുവരി ഒന്നു വരെ മുൻസിപ്പൽ മൈതാനിയിൽ നടക്കും. 22ന് വൈകുന്നേരം അഞ്ചിന് മാത്യു ടി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എയിൽ നടക്കുന്ന സെമിനാർ ജില്ലപഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും. 23ന് വൈകുന്നേരം 5.30ന് സമ്മേളനവും അവാർഡ് ദാനവും മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 24ന് 5.30ന് കലാസന്ധ്യ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. 25ന് 5.30ന് ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും.
26ന് മന്ത്രി വീണാ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 27ന് കലാസന്ധ്യ ഉദ്ഘാടനം പ്രഫ.പി.ജെ.കുര്യനും 28ന് രാജു എബ്രഹാമും 29ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയും 30ന് ചാണ്ടി ഉമ്മൻ എം.എൽ.എയും 31ന് ജോബ് മൈക്കിൾ എം.എൽ.എയും നിർവഹിക്കും.
25000 ചതുരശ്ര .അടിയിൽ പുഷ്പ-ഫല-സസ്യ പ്രദർശനവും വിപണനവും, ഫ്ലവർ അറേഞ്ച്മെന്റസ്, ഫോട്ടോ പ്രദർശനം, ഫുഡ് കോർട്ട്, സെൽഫി കോർണർ, തിരുവല്ലയിൽ ആദ്യമായി സ്കൈ ഡൈനിങ്, റോബോട്ടുകളുടെ പ്രകടനവും പ്രദർശനവും, 360 ഡിഗ്രി സൂപ്പർ റിയാലിറ്റി ഡൂം തിയേറ്റർ, ഹൈടെക്ക് അമ്യൂസ്മെന്റ് പാർക്ക് എന്നിവ മേളയുടെ ഭാഗമാകും.
ദിവസവും പ്രഗത്ഭ കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. മികച്ച കർഷകനുള്ള പുരസ്കാരം, ആതുരസേവന പുരസ്കാരം, സേവാകർമ പുരസ്കാരം, വിവിധ മത്സര വിജയികൾക്കുള്ള അവാർഡ്, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കൽ എന്നിവ വിവിധ യോഗങ്ങളിൽ നടക്കും.
വൈകുന്നേരം അഞ്ചു മുതൽ ഏഴു വരെ ടിക്കറ്റുകളോടൊപ്പം സമ്മാനകൂപ്പൺ നൽകി കലാസന്ധ്യയിൽ നറുക്കെടുത്ത് വിജയികൾക്ക് ആകർഷക സമ്മാനം നൽകും. ഭിന്നശേഷി കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും ചെയർമാൻ കെ.പ്രകാശ് ബാബു, ജനറൽ കൺവീനർ ജുബി പീടിയേക്കൽ, ഷാജി തിരുവല്ല, ചെറിയാൻ പോളച്ചിറയ്ക്കൽ, എം.സലിം, അനിയൻകുഞ്ഞ്, ജോബി പി. തോമസ്, ഇമ്മാനുവൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.