പെരുന്തേനരുവി പമ്പ് ഹൗസിൽ കണ്ടെത്തിയ അണലി
റാന്നി: പെരുന്തേനരുവി തടയണയില്‍ സ്ഥിതി ചെയ്യുന്ന ജപ്പാന് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസില്‍നിന്ന് അണലിയെ പിടികൂടി. തിങ്കളാഴ്ച രാവിലെയോടെ പമ്പ് ഹൗസിലെത്തിയ ജീവനക്കാരാണ് കുടിവെള്ള ടാങ്കില്‍ അകപ്പെട്ട അണലിയെ കണ്ടെത്തിയത്. വനംവകുപ്പിന്റെ ദ്രുതകര്‍മസേനയുടെ റാന്നി യൂനിറ്റിനെ വിവരം അറിയിച്ചു.
ഇവിടെനിന്നാണ് എരുമേലി അടക്കം തീര്‍ഥാടന പാതയിലെല്ലാം കുടിവെള്ളം എത്തിക്കുന്നത്. ആർ. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.എഫ്.ഒ കെ.ആർ. ദിലീപ് കുമാർ, ബി.എഫ്.ഒ എം. അജയകുമാർ, ബി.എഫ്.ഡി രാജേഷ്, ബി.എഫ്.ഒ ജെ.ആർ. രജനീഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം അണലിയെ പിടികൂടി റാന്നിയിലെ ദ്രുതകര്‍മ സേനയുടെ ഓഫിസിലെത്തിച്ചു. പിന്നീട് ശബരിമല വനത്തില്‍ തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.