അടൂർ: എം.സി റോഡിൽ ഓടക്ക് മൂടിയില്ലാത്തതിനാൽ അപകടങ്ങൾ പതിവാകുന്നു. അടൂർ മിത്രപുരം ഭാഗത്ത് വാഹനങ്ങൾ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടാകുന്നത്. കഴിഞ്ഞയാഴ്ച സ്കൂട്ടർ ഓടയിലേക്ക് വീണ് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
റോഡ് ടാറിങ്ങിനും ഓടക്കുമിട യിൽ കാടുവളർന്ന് നിൽക്കുന്നത് മൂലം ഓടയാണെന്നറിയാതെ മറ്റ് വാഹനക്കൾക്ക് സൈഡ് കൊടുക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ ഓടയിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കുന്നുണ്ട്. സർക്കാർ റോഡ് സുരക്ഷക്ക് ഏറെ പ്രാധാന്യം നൽകുമ്പോഴാണ് തിരക്കുള്ള എം.സി റോഡിൽ ഓടക്ക് മുകളിൽ സ്ലാബിടാതെ കിടക്കുന്നത്. റോഡ് നവീകരണം കഴിഞ്ഞിട്ട് നാളേറെയായിട്ടും ഓടക്ക് സ്ലാബിടാൻ നടപടിയായില്ല.
കൂടാതെ ഒരു വശത്തെ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽനിന്നുള്ള മണ്ണും ഓടയിലേക്ക് ഇടിഞ്ഞിറങ്ങുന്നുണ്ട്. ഇതോടെ ഓടയിൽ മണ്ണും ചളിയും അടിഞ്ഞ് വെള്ളം ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചിലയിടത്ത് ഓടക്കുള്ളിൽ കാടുവളർന്നിട്ടുമുണ്ട്. മഴക്കാലമാകുന്നതോടെ ഓടയിലെ ചളിയും മണ്ണും കാടുംനീക്കം ചെയ്തില്ലെങ്കിൽ റോഡിൽ കയറാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.