Posted On
date_range Updated On
date_range മണ്ണ് കടത്ത്: ടിപ്പർ പിടികൂടി, ഡ്രൈവർ അറസ്റ്റിൽ
പന്തളം: മണ്ണ് കടത്തിയ ടിപ്പർ ലോറി പിടികൂടി. ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് മുട്ടം ദേവാലയത്തിൽ രഘുലാലിനെയാണ് (30) പന്തളം പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കൈപ്പട്ടൂരിൽനിന്നാണ് മണ്ണ് കടത്തിക്കൊണ്ടുവന്നത്. പാസ്, അനുമതിപത്രം എന്നിവയില്ലാതെയാണ് ഖനനം. അനധികൃത ഘനനത്തിനെതിരെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്.തുടർ നടപടികൾക്കായി വാഹനം മൈനിങ് ആൻഡ് ജിയോളജി ജില്ല ഓഫിസർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.