ഷിബു
Posted On
date_range Updated On
date_range പന്ത്രണ്ടുകാരിക്കുനേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
പത്തനംതിട്ട: 12 കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയായക്കിയ പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി. മുണ്ടുകോട്ടക്കൽ വല്യയന്തി കൃപാ ഭവനം വീട്ടിൽ ഷിബു(48) വാണ് അറസ്റ്റിലായത്. 25 ന് രാവിലെ 11 30 ന് ചർച്ച് വളപ്പിൽ വെച്ചാണ് ഇയാൾ കുട്ടിക്കുനേരെ അതിക്രമം നടത്തിയത്.
വിവരം വീട്ടുകാർ പിന്നീട് പോലീസിൽ അറിയിക്കുകയായിരുന്നു. മൈലപ്ര പള്ളിപ്പടിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ഐ. വി ആഷ, എ.എസ്.ഐ ബീനാ ജി. നായർ, സി.പി.ഓമാരായ ലേഖ, ആര്യ, അനന്ദു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.