പത്തനംതിട്ട: ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് യുവതി മരണപ്പെട്ട കേസിലെ പ്രതിയെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കാത്തോട് അക്കിട്ടുമൂഴി, കുഴി വിളയിൽ വീട്ടിൽ പ്രമീഷാണ് (30) അറസ്റ്റിലായത്. മൂന്നാം തീയതി തോട്ടം തൊഴിലാളിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്ന വഴി അമിത വേഗതയിൽ എത്തിയ ക്രെയിൻ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ പ്രതി ക്രെയിൻ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
തുടർന്ന് ഒളിവിൽ പോയ പ്രതിയെ കോന്നി പൊലീസ് ഇൻസ്പെക്ടർ ബി. രാജഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചിറ്റാറിൽനിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർ ശ്യാം, എ.എസ്. ഐ മാരായഅനിൽകുമാർ, സക്കറിയ തുടങ്ങിയവർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.