നിധിൻ, മുരളീധരൻ നായർ
റാന്നി: മാതാവിനെ വീട്ടിൽനിന്ന് ഇറക്കിവിട്ട യുവാവിനോട് ഇക്കാര്യം ചോദിച്ചതിലുള്ള വിരോധം കാരണം അയൽവാസിയെയും ഭാര്യയെയും മർദിച്ചതിന് രണ്ടുപേരെ റാന്നി പൊലീസ് പിടികൂടി. റാന്നി പുതുശ്ശേരിമല പുറത്തൂട്ട് വലിയവീട്ടിൽ പി.വി. നിധിൻ (35), റാന്നി പുതുശ്ശേരിമല അരുൺ ഭവനിൽ മുരളീധരൻ നായർ (62) എന്നിവരാണ് അറസ്റ്റിലായത്.
പുതുശ്ശേരിമല അറക്കൽ പുറത്തൂട്ട് വീട്ടിൽ മനുവിനെയും ഭാര്യ സഞ്ജനയെയും അയൽവാസികളായ പ്രതികൾ മദ്യപിച്ചെത്തി ചീത്തവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. നിധിൻ നിരന്തരം മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണ്.
കഴിഞ്ഞ ദിവസം വീട്ടിൽ വഴക്കുണ്ടാക്കുകയും മാതാവിനെ വീട്ടിൽനിന്ന് ഇറക്കിവിടുകയും ചെയ്തു. ഇതിനെക്കുറിച്ച് ചോദിച്ചതിലുള്ള വിരോധത്തിൽ മദ്യപിച്ച് അസഭ്യം വിളിക്കുകയും ബഹളമുണ്ടാക്കുകയുമായിരുന്നു. തുടർനടപടികൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.