റാന്നി കോളജിലേക്കുള്ള ബസ് പ്രമോദ് നാരായണ്‍ എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
റാന്നി: റാന്നിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളുടെ സൗകര്യാര്‍ഥം കെ.എസ്.ആർ.ടി.സി ബസ് സര്‍വിസുകള്‍ ആരംഭിച്ചു. റാന്നി സെൻറ് തോമസ് കോളജ്, വെച്ചൂച്ചിറ പോളിടെക്നിക് എന്നിവിടങ്ങളിലേക്കാണ് രാവിലെ റാന്നി ഇട്ടിയപ്പാറ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് ബസ് സര്‍വിസുകള്‍ ആരംഭിച്ചത്. വെച്ചൂച്ചിറ ഗവ. പോളിടെക്നിക്കിലേക്കുള്ള ബസ് രാവിലെ എട്ടരക്കാണ് റാന്നി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെൻററില്‍നിന്ന് സര്‍വിസ് ആരംഭിക്കുന്നത്. സെൻറ് തോമസ് കോളജിലേക്ക് ഒമ്പതിനും സര്‍വിസ് നടത്തും.
വിദ്യാർഥികള്‍ക്ക് കോളജുകളില്‍ എത്താന്‍ പ്രത്യേക ബസ് സൗകര്യം വേണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ സര്‍വിസുകള്‍ ആരംഭിച്ചത്. മലയോരമേഖലയില്‍ ഒറ്റപ്പെട്ട പ്രദേശമായ വെച്ചൂച്ചിറ പോളിടെക്നിക്കിലേക്ക് യാത്രസൗകര്യം തീരെക്കുറവാണ്. ബസ് സൗകര്യമില്ലാത്തതിനാല്‍ ഒരു കിലോമീറ്ററോളം നടന്നായിരുന്നു വിദ്യാർഥികള്‍ റാന്നി സെൻറ് തോമസ് കോളജിലേക്ക് പോയിരുന്നത്. ഇരു ബസുകളും എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.