അത്തിക്കയം കൊച്ചു പാലത്തിൻ്റെ അപ്രോച്ച് റോഡ് ഇടിഞ്ഞ നിലയിൽ

നാട്ടുകാർ ചേർന്ന് പിരിവെടുത്ത് ബലപ്പെടുത്തിയ അത്തിക്കയം കൊച്ചു പാലത്തിന്റെ അപ്രോച്ച് റോഡ് തകർത്ത് വാട്ടർ അതോറിറ്റി

റാന്നി: നാട്ടുകാർ ചേർന്ന് പിരിവെടുത്ത് ബലപ്പെടുത്തി തുറന്ന് കൊടുത്തതിന്റെ രണ്ടാം നാൾ അത്തിക്കയം കൊച്ചുപാലത്തിൻറെ അപ്പ്രോച് റോഡ് തകർത്ത വാട്ടർ അതോറിറ്റിയുടെ നടപടി വിവാദമാകുന്നു. പാലത്തിൻറെ പണികൾക്കായി മുമ്പ് നിർമാണ ചുമതലയുള്ള റീ-ബിൽഡ് കേരള അധികൃതരുടെ അപേക്ഷയെ തുടർന്ന് മുറിച്ച് മാറ്റിയിരുന്ന പൈപ്പിലൂടെ വെള്ളം തുറന്ന് വിട്ടാണ് നാട്ടുകാരോട് വാട്ടർ അതോറിറ്റിയുടെ ഈ കൊടും ക്രൂരത. പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ചിരുന്ന എട്ട് ഇഞ്ചോളം വലിപ്പമുള്ള പൈപ്പിലൂടെ അതി ശക്തമായി വെള്ളം വന്നതോടെ പാലത്തിൻറെ അപ്പ്രോച് റോഡ് തരുകയും താഴ്ന്നു പോകുകയും ചെയ്യുകയായിരുന്നു.

ഇതേ സമയം വാഹനങ്ങൾ കടന്ന് പോകാതിരുന്നത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്. വാട്ടർ അതോറിറ്റി തന്നെ മുറിച്ചു മാറ്റിയ പൈപ്പ് നന്നാക്കാതെ വെള്ളം തുറന്ന് വിട്ടത് തികച്ചും അനാസ്ഥയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കൂടാതെ തങ്ങളുടെ സഞ്ചാര പാത വാട്ടർ അതോറിറ്റി പൂർണ്ണ സ്ഥിതിയിലാക്കി തരണമെന്നും ഇല്ലാത്തപക്ഷം ശക്തമായ പ്രക്ഷോപത്തിലേക്ക് കടക്കുമെന്നും നാട്ടുകാർ പറയുന്നു. വാട്ടർ അതോറിറ്റി ഓഫീസ് ഉൾപ്പടെ ഉപരോധിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങും എന്ന് മനസ്സിലാക്കിയ ജനപ്രതിനിധികളും പൊലീസും ഉൾപ്പടെ വാട്ടർ അതോറിട്ടി അധികൃതരെ ബദ്ധപ്പെട്ടപ്പോൾ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്നും പൈപ്പ് നന്നാക്കി റോഡ് പൂർണ്ണ സ്ഥിതിയിലാക്കി തരാമെന്നും ഉറപ്പ് കൊടുത്തിട്ടുണ്ട്.

Tags:    
News Summary - The Water Authority demolished the approach road to the Athikayam Kochu Bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.