രമ്യ

രമ്യക്കായി നാട് കൈകോർക്കുന്നു

റാന്നി: രമ്യക്കുവേണ്ടി നാട് കൈകോർക്കുന്നു. വൃക്കകൾ തകരാറിലായി ഗുരുതര സ്ഥിതിയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന വെച്ചൂച്ചിറ കൂത്താട്ടുകുളം മുണ്ടാക്കൽ എം.കെ. രമ്യയുടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കും തുക സമാഹരിക്കുന്നതിന് വെച്ചൂച്ചിറ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച ചികിത്സസഹായ സമിതിയാണ് പഞ്ചായത്തിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് തുക ശേഖരിക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതൽ സന്നദ്ധ പ്രവർത്തകർ ഭവനങ്ങൾ സന്ദർശിക്കും.

നിർധന കുടുംബത്തിലെ അംഗമായ രമ്യ കഴിഞ്ഞ നാലുവർഷമായി ചികിത്സയിലാണ്. എം.കോം ബിരുദധാരിയാണ്. കുടുംബശ്രീ ഓഫിസിൽ ഡാറ്റാ എൻട്രി ഓപറേറ്ററായി താൽക്കാലിക അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന സമയത്താണ് രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിച്ചത്. അതോടെ ജോലിക്കുപോകുവാൻ കഴിയാത്ത സ്ഥിതിയിലായി. കൂലിപ്പണിക്കാരായ മാതാപിതാക്കളും ഭർത്താവും ഉള്ള സമ്പാദ്യം മുഴുവൻ ചെലവഴിച്ചും കടമെടുത്തുമാണ് ഇതുവരെ ചികിത്സനടത്തിയത്. രമ്യയുടെ മാതാവിന്‍റെ കിഡ്നി നൽകുന്നതിലേക്ക് ആവശ്യമായ പരിശോധനകൾ പൂർത്തീകരിച്ചു.

അടിയന്തരമായി കിഡ്നി മാറ്റിവെച്ചില്ലെങ്കിൽ ജീവൻതന്നെ അപകടത്തിലാകുമെന്ന് ചികിത്സക്ക് നേതൃത്വം കൊടുക്കുന്ന കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരായ ജയകുമാർ, സെബാസ്റ്റ്യൻ എന്നിവർ പറയുന്നു. രമ്യയുടെ ഏകമകൾ അഞ്ചുവയസ്സുള്ള അക്ഷരയും ജന്മനായുള്ള രോഗത്താൽ കോട്ടയം ഇ.എസ്.ഐയിൽ ചികിത്സയിലാണ്. സംഭാവനകൾ നൽകുന്നതിന് രമ്യയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് വെച്ചൂച്ചിറ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 33503466216 IFSC: SBIN0007254 ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം വഴി സംഭാവനകൾ നൽകുന്നതിന് 8592072882 എന്ന നമ്പർ ഉപയോഗിക്കാം.

Tags:    
News Summary - Remya in critical condition with kidney failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.