ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര​ക്ക്​ റാ​ന്നി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

തങ്കഅങ്കി ഘോഷയാത്രക്ക് റാന്നിയിൽ സ്വീകരണം

റാന്നി: തങ്കഅങ്കിയും വഹിച്ചുള്ള ഘോഷയാത്രക്ക് സ്വീകരണം നൽകി. നിയോജക മണ്ഡലത്തിന്റെ അതിർത്തിയായ ഉതിമൂട്ടിൽ ഭക്തരും പ്രമോദ് നാരായൻ എം.എൽ.എയും ചേർന്ന് സ്വീകരിച്ചു.

തുടർന്ന് വാളിപ്ലാക്കൽ, മന്ദിരം, വൈക്കം, ബ്ലോക്കുപടി, തോട്ടമൺ, രാമപുരം ക്ഷേത്രം എന്നിവിടങ്ങളിലും സ്വീകരണം നടന്നു. നിരവധി ഭക്തർ വിവിധയിടങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു.

ജനമൈത്രി പൊലീസ് നൽകിയ സ്വീകരണത്തിൽ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാർ, ഡിവൈ.എസ്.പി രാജേഷ് കുമാർ, സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ. സുരേഷ് കുമാർ എന്നിവർ ചേർന്ന് പൂമാല സമർപ്പിച്ചു. എസ്.ഐ മനോജ്, എ.എസ്.ഐമാരായ കൃഷ്ണൻകുട്ടി, അനിൽകുമാർ, സി.പി.ഒമാരായ അജാസ്, ഷിന്റോ, ബിജു, സോനു, അശ്വധീഷ്, രഞ്ജു, രതീഷ്, ഉണ്ണികൃഷ്ണൻ, ജനമൈത്രി കോഓഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ, എം.ജി. രാമൻ പിള്ള എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Reception for Thangaangi procession at Ranni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.