റാന്നി എം എസ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശത്തിന്റെ ഭാഗമായി റാന്നി പെരുമ്പുഴ സ്റ്റാൻഡിനടുത്തുള്ള വൃക്ഷമുത്തശ്ശിയായ ആൽമരത്തെ ആദരിക്കുന്ന ചടങ്ങ് റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ .ആർ .പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
റാന്നി: റാന്നി എം.എസ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശത്തിന്റെ ഭാഗമായി റാന്നി പെരുമ്പുഴ സ്റ്റാൻഡിനടുത്തുള്ള വൃക്ഷമുത്തശ്ശിയായ ആൽമരത്തെ ആദരിച്ചു. വൃക്ഷമുത്തശ്ശിത്തണലിൽ വെച്ചു നടന്ന ചടങ്ങ് റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ .ആർ പ്രകാശ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സ്മിജു ജേക്കബ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി കെ എബ്രഹാം പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യാദേവി, സ്കൂൾ പിടിഎ പ്രസിഡണ്ട് രജനി പ്രദീപ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗം രവി കുന്നക്കാട്ട്, നല്ല പാഠം കോർഡിനേറ്ററുമാരായ ജിനു സി എബ്രഹാം, സൂസൻ തോമസ്, നല്ലപാഠം വോളണ്ടിയർമാരായ പാർവണ എച്ച്, പൂർണിമ വി എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി റാന്നി ഗ്രാമപഞ്ചായത്തുമായി ചേർന്ന് 1001 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.