റാന്നി നോളജ് അസംബ്ലിയില്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടി
നൽകുന്ന സ്പീക്കർ എം.ബി. രാജേഷ്
റാന്നി: പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോകുന്നതും നിയമസഭ സ്തംഭനങ്ങളും നിയമ നിര്‍മാണത്തെ ബാധിക്കാറില്ലേയെന്ന് നിയമസഭ സ്പീക്കര്‍ക്കുമുന്നില്‍ പോയൻറ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച് കുട്ടികള്‍. ഏറെ ശ്രദ്ധേയമായ ഈ ചോദ്യത്തിന്, പ്രതിഷേധം ഉണ്ടാകാറുണ്ടെങ്കിലും കേരള നിയമസഭ ഇതുവരെ നിര്ത്തിെവക്കുകയോ സ്തംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
റാന്നിയിലെ നോളജ് വില്ലേജിെൻറ ഭാഗമായ നോളജ് അസംബ്ലിയില്‍ കുട്ടികളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിയമസഭയാണ് സംസ്ഥാനത്തിനുള്ളത്. ഏറ്റവും നല്ല സംവാദം നടക്കുന്നത് നമ്മുടെ നിയമസഭയിലാണ്. എം.എല്‍.എമാര്‍ക്കിടയില്‍ മത്സരബുദ്ധിയുള്ളതിനാല്‍ ശരിയായ രീതിയില്‍ ബില്ലുകള്‍ പഠിക്കുന്ന ശീലമുണ്ട്.
കുട്ടികളുടെ ആവശ്യപ്രകാരം സംസ്ഥാന തലത്തില്‍ മോഡല്‍ പാര്‍ലമെൻറ് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവാദത്തിന് ശേഷം നിയമസഭ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തില്‍ പങ്കാളികളാകാന്‍ സ്പീക്കര്‍ കുട്ടികളെ നിയമസഭയിലേക്ക് ക്ഷണിച്ചു. 'എം.എല്‍.എക്കൊപ്പം കുട്ടികള്‍ നിയമസഭയിലേക്ക്' പരിപാടിയായി സംഘടിപ്പിച്ച് കുട്ടികളെ നിയമസഭയില്‍ എത്തിക്കുമെന്ന് പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു.
റാന്നി: നോളജ് വില്ലേജിെൻറ റാന്നി മോഡല്‍ സംസ്ഥാനത്ത് ഉടനീളം നടപ്പാക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. റാന്നിയിലെ നോളജ് വില്ലേജിെൻറ ഭാഗമായ നോളജ് അസംബ്ലി വളയനാട്ട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റാന്നിയിലെ നോളജ് വില്ലേജ് സംസ്ഥാനതലത്തില്‍ ശ്രദ്ധേയമാകും. തൃത്താല മണ്ഡലത്തിലും പദ്ധതി നടപ്പാക്കും. കേരളം നോളജ് എക്കണോമിയായി മാറാനുള്ള ശ്രമത്തിലാണ്. മനുഷ്യമൂലധനമാണ് കേരളത്തിെൻറ ഏറ്റവും വലിയ ആസ്തി. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുന്നതിെൻറ ആദ്യ ഘട്ടമാണ് റാന്നിയില്‍ നടപ്പാകുന്നത്. പ്രമോദ് നാരായണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്ത് കേരളം ഒരുപാട് മുന്നിലാണ്.
പ്രീ പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാര്‍ഥികളെ ലക്ഷ്യംെവച്ചാണ് എഡ്യു കെയര്‍, നോളജ് വില്ലേജ് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യുന്ന തലമുറയാണ് അറിവിെൻറ വളര്‍ച്ചക്ക് കാരണമാകുന്നതും നാടിനെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നോളജ് വില്ലേജിനായി ടോണി തോമസ് നിര്‍മിച്ച ലോഗോയുടെ പ്രകാശനവും എം.എല്‍.എ എഡ്യു കെയര്‍ പരിപാടിയുടെ ഭാഗമായ സ്റ്റുഡൻറ് കെയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിങ്ങും സ്പീക്കര്‍ നിര്‍വഹിച്ചു. ചടങ്ങിന് ശേഷം സ്പീക്കര്‍ കുട്ടികളുമായി സംവദിച്ചു. എം.എല്‍.എ അധ്യക്ഷതവഹിച്ചു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഗോപി, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി. അബുരാജ്, ഡി.ഡി.ഇ ഇന്‍ ചാര്‍ജ് രേണുക ഭായി, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് അനിത അനില്‍കുമാര്‍, നോളജ് വില്ലേജ് കോഓഡിനേറ്റര്‍മാരായ റോണി ജെയിന് രാജു, ഡോ. സന്തോഷ് കെ. ബാബു, രാജേഷ് വള്ളിക്കോട്, കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി പ്രതിനിധി ജെ.സി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
റാന്നി മോഡല്‍ നോളജ് വില്ലേജ് സംസ്ഥാനത്ത് നടപ്പാക്കും –സ്പീക്കര്‍
റാന്നി: നോളജ് വില്ലേജിെൻറ റാന്നി മോഡല്‍ സംസ്ഥാനത്ത് ഉടനീളം നടപ്പാക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു. റാന്നിയിലെ നോളജ് വില്ലേജിെൻറ ഭാഗമായ നോളജ് അസംബ്ലി വളയനാട്ട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റാന്നിയിലെ നോളജ് വില്ലേജ് സംസ്ഥാനതലത്തില്‍ ശ്രദ്ധേയമാകും. തൃത്താല മണ്ഡലത്തിലും പദ്ധതി നടപ്പാക്കും. കേരളം നോളജ് എക്കണോമിയായി മാറാനുള്ള ശ്രമത്തിലാണ്. മനുഷ്യമൂലധനമാണ് കേരളത്തിെൻറ ഏറ്റവും വലിയ ആസ്തി. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റുന്നതിെൻറ ആദ്യ ഘട്ടമാണ് റാന്നിയില്‍ നടപ്പാകുന്നത്. പ്രമോദ് നാരായണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്ത് കേരളം ഒരുപാട് മുന്നിലാണ്.
പ്രീ പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാര്‍ഥികളെ ലക്ഷ്യംെവച്ചാണ് എഡ്യു കെയര്‍, നോളജ് വില്ലേജ് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ചോദ്യം ചെയ്യുന്ന തലമുറയാണ് അറിവിെൻറ വളര്‍ച്ചക്ക് കാരണമാകുന്നതും നാടിനെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നോളജ് വില്ലേജിനായി ടോണി തോമസ് നിര്‍മിച്ച ലോഗോയുടെ പ്രകാശനവും എം.എല്‍.എ എഡ്യു കെയര്‍ പരിപാടിയുടെ ഭാഗമായ സ്റ്റുഡൻറ് കെയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിങ്ങും സ്പീക്കര്‍ നിര്‍വഹിച്ചു. ചടങ്ങിന് ശേഷം സ്പീക്കര്‍ കുട്ടികളുമായി സംവദിച്ചു. എം.എല്‍.എ അധ്യക്ഷതവഹിച്ചു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഗോപി, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി. അബുരാജ്, ഡി.ഡി.ഇ ഇന്‍ ചാര്‍ജ് രേണുക ഭായി, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് അനിത അനില്‍കുമാര്‍, നോളജ് വില്ലേജ് കോഓഡിനേറ്റര്‍മാരായ റോണി ജെയിന് രാജു, ഡോ. സന്തോഷ് കെ. ബാബു, രാജേഷ് വള്ളിക്കോട്, കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി പ്രതിനിധി ജെ.സി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.