റാന്നി: മണ്ഡലത്തിൽ നടപ്പാക്കുന്ന ജനകീയ ജല സംരക്ഷണ പദ്ധതിയായ ജലമിത്ര ചൊവ്വാഴ്ച 10 ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷത വഹിക്കും.
നിയോജക മണ്ഡലത്തിലെ രൂക്ഷമായ ജല ദൗർലഭ്യം പരിഹരിക്കുന്നതിന് ശാസ്ത്രീയമായ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും പ്രമോദ് നാരായൺ എം.എൽ.എയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച ജനകീയ ജലസംരക്ഷണ പദ്ധതിയാണ് ജലമിത്ര. ജില്ല കലക്ടർ കൺവീനറായി നടത്തിപ്പ് സമിതി രൂപവത്കരിച്ച് ഉത്തരവായിട്ടുണ്ട്. സുരക്ഷിതമായ കുടിവെള്ളത്തിന്റെ ഉപയോഗം, ഭക്ഷണം, പോഷണം, ആരോഗ്യം, ശുചിത്വം എന്നീ വിഷയങ്ങളിൽ സെമിനാറുകളും ഇതേ ദിവസം നടത്തും.
പഞ്ചായത്തുകളിൽ ഹരിതകർമസേന പ്രവർത്തകരെയാണ് ഇതിന്റെ പ്രചാരകരാക്കുന്നത്. ഫീൽഡ് സർവേയിലൂടെ ഓരോ പഞ്ചായത്തിന്റെയും പ്രശ്നങ്ങൾ കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ പദ്ധതി ആസൂത്രണം ചെയ്യും. ജല സംരക്ഷണവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മൂന്നു പദ്ധതികളിൽ ഒന്നാണ് റാന്നിക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.