മലങ്കര യാക്കോബായ സിറിയൻ സൺ‌ഡേ സ്കൂൾ റാന്നി -അയിരൂർ ഡിസ്ട്രിക്റ്റ് സമ്മേളനം ചെത്തോങ്കര സെന്റ്. പീറ്റേഴ്സ് പള്ളിയിൽ തുമ്പമൺ ഭദ്രാസന ഡയറക്ടർ ജോസ് പനച്ചിക്കൽ ഉദ്ഘാടനം ചെയ്യുന്നു 

ക്രൈസ്തവ പീഡനം അപലപനീയമെന്ന് യാക്കോബായ വൈദിക ജില്ല സമ്മേളനം

റാന്നി: ഭാരതത്തിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ അപലപനീയമാണെന്നും രാഷ്ട്രത്തിന്റെ മതേതര നിലപാടുകൾ തുടരുവാൻ ഭരണാധികാരികൾക്ക് കഴിയണമെന്നും മലങ്കര യാക്കോബായ സിറിയൻ സൺ‌ഡേസ്കൂൾ അസോസിയേഷൻ അയിരൂർ -റാന്നി വൈദിക ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ചെത്തോങ്കര സെന്റ്. പീറ്റേഴ്സ് യാക്കോബായ പള്ളിയിൽ നടന്ന സമ്മേളനം തുമ്പമൺ ഭദ്രാസന ഡയറക്ടർ ജോസ് പനച്ചക്കൽ ഉത്ഘാടനം ചെയ്തു. ഫാ. ബെൻസി മാത്യു കിഴക്കേതിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് വർഗീസ് മാവേലിൽ പേരങ്ങാട്ട്, ഭദ്രാസന സെക്രട്ടറി റോസമ്മ അച്ചൻകുഞ്ഞ്, അന്നമ്മ കുര്യാക്കോസ്, അനിയൻ കുര്യൻ, ബിനോയ്‌ എബ്രഹാം, സിസ്സി ബിനോയ്‌ പ്രസംഗിച്ചു.

ഡിസ്ട്രിക്റ്റ് തല കലാമത്സരത്തിൽ പഴവങ്ങാടി സെന്റ്. മേരീസ്‌ സിംഹാസന പള്ളി സൺ‌ഡേസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

Tags:    
News Summary - Jacobite Clergy District Conference says Christian persecution is condemnable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.