അനോജ്
സഖറിയ
റാന്നി: താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സമൂഹമാധ്യമങ്ങളിൽ കൂടി അപമാനിച്ച താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. വെച്ചൂച്ചിറ കൊല്ലമുള കടവിൽ കിഴക്കേതിൽ വീട്ടിൽ അനോജ് സഖറിയയെയാണ് (34 ) അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ എട്ടിന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ അനോജിനോട് ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞ വിരോധത്തിൽ ആദ്യം ജീവനക്കാരെ അസഭ്യം പറയുകയുണ്ടായി.
ജീവനക്കാർ ഈ വിവരം സൂപ്രണ്ടിനെ അറിയിച്ചതിനെ തുടർന്ന് സംഭവത്തിെൻറ വിശദീകരണം ചോദിച്ചതിൽ പ്രകോപിതനായ ഇയാൾ ജീവനക്കാരെയും സൂപ്രണ്ടിനെയും സമൂഹമാധ്യമങ്ങൾ വഴിയും മറ്റും അധിക്ഷേപിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിെൻറ സഹായത്തോടെ എസ്.ഐ അനീഷിെൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വിശദ പരിശോധനക്ക് ഫോൺ ഫോറൻസിക് ലാബിൽ അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.