നാഗരാജൻ
റാന്നി: മകര വിളക്ക് ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെ അയ്യപ്പ ഭക്തൻ ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തിൽ നരഹത്യക്ക് കേസ് എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഖില ഭാരത അയ്യപ്പ സേവ സംഘം വടശ്ശേരിക്കര പൊലീസിൽ പരാതി നൽകി.
വടശ്ശേരിക്കര പാലത്തിന്റെ കൈവരിയിൽ നിന്ന് ഷോക്കേറ്റ് തമിഴ്നാട് സ്വദേശി നാഗരാജനാണ് (56) മരിച്ചത്. മരണം മനഃപ്പൂർവം സൃഷ്ടിച്ചതാണെന്ന് അഖില ഭാരത അയ്യപ്പ സേവ സംഘം ചൂണ്ടിക്കാട്ടി. നാഗരാജന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം സർക്കാർ ഭാഗത്ത് നിന്നും, ബോർഡിന്റെ ഭാഗത്ത് നിന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു. അയ്യപ്പ സേവ സംഘം ദേശീയ സെക്രട്ടറി പ്രസാദ് കുഴികാല, ചെറുക്കാവ് ക്ഷേത്രം പ്രസിഡന്റ് പി ആർ ബാലൻ എന്നിവരാണ് സ്ഥലം സന്ദർശിച്ച ശേഷം പരാതി നൽകിയത്. ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ വിപുലമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് അയ്യപ്പ സേവ സംഘം ദേശീയ സെക്രട്ടറി അഡ്വ. ഡി.വിജയകുമാർ, സെക്രട്ടറി പ്രസാദ് കുഴികാല എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.