ആനപ്പിണ്ടവുമായി റാന്നി ഡി.എഫ്.ഒ ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച്

റാന്നി: ഡി.എഫ്.ഒ ഓഫിസിലേക്ക് ആനപ്പിണ്ടവുമായി കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്. മലയോര മേഖലയിൽ രൂക്ഷമാകുന്ന വന്യമൃഗ ശല്യത്തിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു റാന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച്‌ നടത്തിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി പി. മോഹൻരാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. കാട്ടുമൃഗങ്ങളുടെ ശല്യം അധി കൃതരുടെ അനാസ്ഥ മൂലമെന്ന് മോഹൻ രാജ് പറഞ്ഞു.

വനത്തിനുള്ളിലെ പ്ലാന്റേഷൻ മേഖലയിൽ സോളാർ വേലി ഇട്ടു വനം വകുപ്പ് സംരക്ഷിക്കുമ്പോൾ കാട്ടു മൃഗങ്ങൾ നാട്ടിൽ ഇറങ്ങി സ്വൈര വിഹാരം നടത്തും. വനവും ജനവാസ മേഖലയും അതിർത്തി പങ്കിടുന്ന മേഖലകളിൽ സോളാർവേലി സ്ഥാപിക്കാൻ വനംവകുപ്പിനോ രാഷ്ട്രീയ നേതൃത്വത്തിനും സാധിക്കാത്തത് വൻ വീഴ്ച ആണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

വടശ്ശേരിക്കര കുമ്പളത്താമൺ മേഖലയിൽ ചൊവ്വാഴ്ച ഇറങ്ങിയ കാട്ടനയുടെ പിണ്ഡവും വഹിച്ചുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തത്. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അഡ്വ. സിബി താഴത്തില്ലത്‌ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ടി.കെ. സാജു, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, അഹമ്മദ് ഷാ, മണിയാർ രാധാകൃഷ്ണൻ, തോമസ് അലക്സ്, രാജു മരുതിക്കൽ, പ്രകാശ് തോമസ് എ.കെ. ലാലു, സാംജി ഇടമുറി, ജെസ്സി അലക്സ്‌ സ്വപ്ന സൂസൻ ജേക്കബ് ഗ്രേസി തോമസ്, അന്നമ്മ തോമസ്, ജോയ് കാനാട്ട്, ഷിബു തോണി ക്കടവിൽ, ഭദ്രൻ കല്ലക്കൽ, റൂബി കോശി, സോണിയ മനോജ്‌, ടി.കെ. ജെയിംസ് അനിത അനിൽ കുമാർ, വി.പി. രാഘവൻ, കെ.ഇ തോമസ്, പ്രമോദ് മന്ദമരുതി, തോമസ് ഫിലിപ്പ്, ജെയിംസ് കക്കാട്ടുകുഴിയിൽ, ഷാജി നെല്ലിമൂട്ടിൽ, ബിനു വയറൻ മരുതിയിൽ, ജോർജ് ജോസഫ്, ഡി. ഷാജി ബെന്നി മാടത്തും പടി, ജി. ബിജു, ജെയിംസ് രാമനാട്ട്, രഞ്ജീ പതാലിൽ, സനൽ യമുന,കെ.കെ. തോമസ് എന്നിവർ പ്രസംഗിച്ചു

Tags:    
News Summary - Congress march to Ranni DFO office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.