മർദനത്തിൽ തലക്ക് പരിക്കേറ്റ വിനു വി. നായർ
റാന്നി: വഴിത്തർക്കത്തിന്‍റെ പേരിൽ പശുവിനെ കൊല്ലുകയും ചത്ത പശുവിനെ മറവുചെയ്യാൻ എത്തിയ സംഘത്തിൽപെട്ടയാളെയും വീട്ടുടമയെയും മർദിച്ചതായും പരാതി.റാന്നി പുതുശ്ശേരിമലയിലാണ് സംഭവം. മർദനത്തിൽ പരിക്കേറ്റ പുതുശ്ശേരിമല വിനുഭവനിൽ വിനു വി. നായരെ ഗുരുതര പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ഇടക്കുളം പള്ളിക്കമുരുപ്പ് ദീപു പീതാംബരനെ റാന്നി പൊലീസ് അറസ്റ്റു ചെയ്തു.
പുതുശ്ശേരിമല കുളിക്കടവുങ്കൽ വിശ്വഭരൻ വളർത്തുന്ന ഗർഭിണിയായ പശുവാണ് കഴിഞ്ഞ ദിവസം രാത്രി ചത്തത്.ഇതിനെ മറവു ചെയ്യാനാണ് സമീപവാസികളായ വിനു വി. നായരെയും കൂട്ടുകാരെയും വിളിച്ചുവരുത്തിയത്.
തുടർന്ന് ഒരു സംഘം ആളുകൾ വീട്ടിൽ കയറി അക്രമണം നടത്തുകയും വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കുകൾ തകർത്തതായും പരാതിയിൽ പറയുന്നു. പിന്നീട് പൊലീസിന്റെ സാന്നിധ്യത്തിൽ ശനിയാഴ്ച പകൽ ചത്ത പശുവിനെ മറവ് ചെയ്തു.
സംഭവത്തിൽ ബി.ജെ.പി റാന്നി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.സി.പി.എം ഗുണ്ടവിളയാട്ടമാണെന്നും സ്വകാര്യ വ്യക്തിയുടെ പറമ്പിൽക്കൂടി വഴി ആവശ്യപ്പെട്ട് നിരന്തരം പ്രശ്നം സൃഷ്ടിക്കുകയും ചെയ്തിരുന്നതായി അവർ ആരോപിച്ചു.കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നത് വരെ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടറി, ഷൈൻ ജി. കുറുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.