പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ പ്ലാ​ച്ചേ​രി​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ടം

പ്ലാച്ചേരി ജങ്ഷനിൽ അപകടം പതിവാകുന്നു

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ പ്ലാച്ചേരിയില്‍ വാഹനാപകടം പതിവായി. കഴിഞ്ഞ രാത്രി ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ചതാണ് അവസാന സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിച്ചതില്‍ പിന്നെ വാഹനങ്ങള്‍ അമിത വേഗത്തിലാണ് കടന്നുപോകുന്നത്.

അമിതവേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ എരുമേലി ഭാഗത്തേക്ക് തിരിയുമ്പോഴാണ് കൂടുതല്‍ അപകടമുണ്ടാകുന്നത്. റാന്നിയില്‍ നിന്നെത്തിയതാണ് ഇരുവാഹനങ്ങളും. സിഗ്നല്‍ ഇട്ട് വലത്തേക്ക് തിരിഞ്ഞ ബൈക്കും വേഗത്തിലെത്തിയ പിക്അപ്പും തമ്മിൽ ഇടിച്ചു തെറിപ്പിക്കുകയാണുണ്ടായത്.

Tags:    
News Summary - Accidents are common at Plachery Junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.