റാന്നി: ശബരിമലയിൽനിന്ന് ആക്രി സാധനങ്ങൾ കടത്തിയ വാഹനം പെരുനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലേലത്തിെൻറ മറവിൽ കൊണ്ടുവന്ന് രാത്രിയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലയും നാട്ടുകാരും കൂടി രാത്രിയിൽ തടഞ്ഞിരുന്നു. പെരുനാട് സ്റ്റേഷനിൽനിന്നും പൊലീസ് എത്തിയ ശേഷമാണ് പ്രവർത്തകർ പിരിഞ്ഞത്.
രാത്രി രണ്ടു മണിയോടെയാണ് സാധനം ലോറിയിൽ കടത്താൻ ശ്രമിച്ചതെന്ന് നാട്ടുകാർ പ്രസാദ് കുഴിക്കാലയെ അറിയിച്ചു. തുടർന്ന് ഭക്തർ അടക്കം ക്ഷേത്ര സംരക്ഷണസമിതി പ്രവർത്തകർ ളാഹയിൽ എത്തി തടയുകയായിരുന്നു. 35,000 രൂപയ്ക്ക് ഉപയോഗം കഴിഞ്ഞ ചെറിയ ടിൻ, കുപ്പികൾ, പാട്ടകൾ തുടങ്ങിയവ ലേലം കൊടുത്തതിെൻറ മറവിൽ ലക്ഷങ്ങൾ വിലയുള്ള ആക്രി സാധനങ്ങൾ പൂങ്കാവനത്തിന് പുറത്ത് രാത്രിയിൽ എത്തിച്ചതായാണ് പരാതിയിൽ പറയുന്നത്.
ക്ഷേത്ര ആചാര സംരക്ഷണസമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലായാണ് പെരുനാട് പൊലീസിൽ പരാതി നൽകിയത്. നാല് കുറ്റി വഞ്ചികയും കൂട്ടത്തിൽ ഉള്ളതായും ആരോപണമുണ്ട്. പെരുനാട് സ്റ്റേഷൻ പരിധിയിൽ ളാഹ എന്ന സ്ഥലത്ത് ശബരിമലയിൽനിന്നും കടത്തി കൊണ്ടുവന്ന ആക്രി സാധനങ്ങൾ ഇറക്കി പ്ലാസ്റ്റിക് പടുത ഉപയോഗിച്ചു മറച്ച നിലയിലാണ് കണ്ടത്. സംഭവം പുറത്തായതിനെ തുടർന്ന് സംരക്ഷണസമിതി പ്രവർത്തകരുടെ അന്വേഷണത്തിൽ ശബരിമലയിൽ ആക്രി സാധനങ്ങൾ തുച്ഛമായ വിലയ്ക്ക് ലേലം എടുത്തവരാണ് മോഷണം നടത്തി കടത്തിക്കൊണ്ടുവന്ന് ളാഹയിൽ സൂക്ഷിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.