അനിൽകുമാർ
റാന്നി: റാന്നി സ്വദേശിയായി വിദേശ മലയാളിയിൽനിന്ന് മൂവാറ്റുപുഴയിൽ വസ്തു മേടിച്ചു നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബാങ്ക് ട്രാൻസ്ഫർ വഴി 35 ലക്ഷം രൂപ തട്ടിച്ച് ഒളിവിൽ പോയ പ്രതി രണ്ടു വര്‍ഷത്തിനു ശേഷം പിടിയില്‍. തമിഴ്നാട്ടിലെ മഠത്തില്‍ സന്യാസിയായി വേഷം മാറിക്കഴിഞ്ഞ നൂറനാട് ഇടപ്പോണ്‍ അമ്പലത്തറയില്‍ പത്മനാഭെൻറ മകന് അനിൽകുമാറാണ്(51) റാന്നി പൊലീസ് പിടിയിലായത്.
ഇയാള്‍ പ്രവാസി മലയാളിയെ വസ്തു കാണിച്ചശേഷമാണ് പണം തട്ടിച്ചത്. വസ്തു ലഭിക്കാത്തതു മൂലം നടത്തിയ അന്വേഷണത്തിലാണ് വ്യാജരേഖകളാണ് തന്നെ കാണിച്ചതെന്നും യഥാർഥ ഉടമകൾ വിവരങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും മനസ്സിലായത്. തുടര്‍ന്ന് റാന്നി പൊലീസില്‍ പരാതി നൽകി. 2019 മുതൽ ഒളിവിലായിരുന്നു.
ഇയാള്‍ നിരവധി പേരെ ഇത്തരത്തില്‍ വസ്തു നൽകാമെന്നു പറഞ്ഞു കബളിപ്പിച്ച് പണം വാങ്ങിയതായി സൂചനയുണ്ട്. റാന്നി എസ്.എച്ച്.ഒ എം.ആര്. സുരേഷ്, എസ്.ഐ ഹരികുമാർ, എസ്.സി.പി.ഒ സുധീഷ്, സി.പി.ഒ ലിജു, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.