നടുറോഡിൽ നിന്നു പോയ ടിപ്പറിൽ നിന്നും ഡ്രൈവറെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നു

ടിപ്പർ ലോറി നടുറോഡിൽ നിർത്തി; പരിഭ്രാന്തരായി ഒാടിക്കൂടിയവർ കണ്ടത്​

റാന്നി: ലോഡുമായി ഓടി വന്ന ടിപ്പർ ലോറിയുടെ ഡ്രൈവർക്ക് ഇട്ടിയപ്പാറ ജംഗ്ഷനിലെ ട്രാഫിക് പോയിന്‍റിൽ നെഞ്ചു വേദനയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടർന്ന് വാഹനം നടുറോഡിൽ നിർത്തി. അപ്രതീക്ഷിതമായി റോഡ് ബ്ലോക്കായതിനെത്തുടർന്ന് ഓടിയെത്തിയ ഓട്ടോ - ടാക്സി തൊഴിലാളികളും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിന് ശ്രമിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ ഇട്ടിയപ്പാറ സെൻട്രൽ ജംഗ്ഷനിലായിരുന്നു സംഭവം.

ടിപ്പർ ഡ്രൈവർ സന്തോഷിനാണ് (35) നടുറോഡിൽ അസ്വാസ്ഥ്യമുണ്ടായത്. പെ​െട്ടാന്നു റോഡു ബ്ലോക്കായത് ശ്രദ്ധയിൽ പെട്ട ഓട്ടോ - ടാക്സി തൊഴിലാളികളും നാട്ടുകാരും എത്തുമ്പോഴേക്കും സംസാരിക്കാൻ കഴിയാതെ സ്റ്റിയറിംഗിലേക്ക് തല താഴ്തിയ അവസ്ഥയിലായിരുന്നു ടിപ്പർ ഡ്രൈവർ. സാവധാനം സീറ്റിൽ നിന്ന് മാറ്റിയ ശേഷം ആൾകൂട്ടത്തിൽ നിന്നും ഒരാൾ ഡ്രൈവിംഗ് സീറ്റിൽ കയറി വാഹനം നടുറോഡിൽ നിന്നും മാറ്റുകയും സന്തോഷിനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

നെഞ്ചുവേദനയെത്തുടർന്നാണ് സന്തോഷിന് ശാരീരിക ബുദ്ധിമുട്ടുണ്ടായതെന്നും തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാൽ രക്ഷിക്കാൻ കഴിഞ്ഞെന്നും താലൂക്കാശുപത്രി അധികൃതർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.