പത്തനംതിട്ട പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റിൽ കെട്ടിക്കിടക്കുന്ന മാലിന്യം
പത്തനംതിട്ട: പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപത്തെ ഹരിതകർമ സേനയുടെ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റിൽ പെരുമ്പാമ്പ്. ബുധനാഴ്ച രാവിലെയെത്തിയ തൊഴിലാളികളാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻ വനം വകുപ്പ് അധികൃതരെ അറിയിച്ചതിനെതുടർന്ന് അവരെത്തി പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു. സ്റ്റാൻഡിനോട് ചേർന്ന കമ്പോസ്റ്റ് യൂനിറ്റിൽ ഒരു സുരക്ഷയും ഇല്ലാതെയാണ് ഹരിതകർമ സേന ജീവനക്കാർ മാലിന്യം തരംതിരിക്കുന്ന ജോലികളിൽ ഏർപ്പെടുന്നത്. ഇതിനുള്ളിൽ മാലിന്യം കെട്ടിക്കിടക്കയാണ്.
വീടുകളിൽനിന്നും മറ്റും ശേഖരിക്കുന്ന മാലിന്യം ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. സ്റ്റാൻഡിലെ ചതുപ്പ് നിലത്തിനോട് ചേർന്ന് മുമ്പും പെരുമ്പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗം മുഴുവൻ മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടക്കുകയാണ്. സമീപത്തുകൂടി ഒഴുകുന്ന കണ്ണങ്കരത്തോട്ടിലും മാലിന്യമാണ്. പരാതിയെത്തുടർന്ന് തോട്ടിലെ മാലിന്യം മാറ്റുന്നത് കഴിഞ്ഞയാഴ്ച ഇറിഗേഷൻ വകുപ്പ് ആരംഭിച്ചു. എന്നാൽ, കനത്തമഴ കാരണം ശുചീകരണം നിർത്തിവെച്ചിരിക്കയാണ്. കൂടുതൽ മാലിന്യം നിറഞ്ഞ സ്റ്റാൻഡിന് പിന്നിലെ 240 മീറ്റർ ഭാഗമാണ് വൃത്തിയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.