കാട്ടുപന്നിയുടെ ആക്രമണത്തിൽ ഭാഗികമായി തകർന്ന കാർ
Posted On
date_range Updated On
date_range കാട്ടുപന്നിയെ ഇടിച്ച് കാർ തകർന്നു
പന്തളം: തിരക്കേറിയ എം.സി റോഡിൽ കാട്ടുപന്നിയെ ഇടിച്ച് കാർ ഭാഗികമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ പന്നി ചത്തുവീണു. പന്തളം കുരമ്പാല പത്തിയിൽപടി ജങ്ഷനിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം.
അടൂർ ഭാഗത്തേക്ക് പോയ മണക്കാല എൻജിനീയർ കോളജിലെ പ്രഫ. ജോസ് മാത്യുവിന്റെ കാറിൽ ഇടിച്ചശേഷം പന്നി ചത്തുവീഴുകയായിരുന്നു. നിയന്ത്രണം വിട്ട കാർ സമീപത്തെ മതിൽ ഇടിച്ചുനിന്നു. കാർ ഭാഗികമായി തകർന്നു. ഈ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.