വീ​ട്ടി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട വ​യോ​ധി​ക

തനിച്ച് താമസിച്ച വയോധിക വീട്ടിൽ കുടുങ്ങി

പന്തളം: മക്കളെല്ലാം വിദേശത്തായതിനാൽ തനിച്ച് താമസിച്ച വയോധിക അവശയായി വീട്ടിനുള്ളിൽ കുടുങ്ങി. ഒടുവിൽ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. പന്തളം, കുരമ്പാല, മേരി ലാൻഡ് വീട്ടിൽ അമ്മിണി ബേബിയാണ് (78), അവശതയെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയത്.

അമ്മിണി ബേബി ഇവിടെ ഒറ്റക്കായിരുന്നു താമസം. രാവിലെ അമ്മിണിയെ കാണാഞ്ഞതിനെ തുടർന്ന് സമീപത്തുള്ള ബന്ധുക്കൾ എത്തിയപ്പോൾ വാതിൽ അടച്ചിട്ട നിലയിലായിരുന്നു.

വിളിച്ചിട്ടും തുറക്കാതെവന്നതിനെ തുടർന്ന് പന്തളം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ അടൂരിൽനിന്ന് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർമാരായ വിനോദ്കുമാർ, എസ്.എ ജോസ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷ സേനയെത്തി വീടിന്‍റെ പിൻ വശത്തെയും കിടന്ന മുറിയുടെയും വാതിലുകൾ ഇളക്കി അകത്തുകടന്ന് അവശയായി കിടന്ന അമ്മിണിയെ പുറത്തെത്തിച്ചു.

ഇവരെ പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ലിജികുമാർ, സന്തോഷ്,സൂരജ്, വിപിൻ, അഭിഷേക് ഹോം ഗാർഡ് പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Trapped in an elderly home alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.