Posted On
date_range Updated On
date_range ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ചുപേരെ നായ കടിച്ചു
പന്തളം: ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ചുപേരെ നായ കടിച്ചു. ശബരിമല ദർശനം കഴിഞ്ഞ് പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രം ദർശനത്തിനെത്തിയ കാസർകോട് സ്വദേശികൾക്കാണ് നായയുടെ കടിയേറ്റത്. അഞ്ചുപേരെയും പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. മണികണ്ഠനാൽത്തറ-ക്ഷേത്ര റോഡിൽ വെച്ചാണ് നായയുടെ കടിയേറ്റത്. തിരക്കിലേക്ക് ഓടിയെത്തിയ നായ പലരെയും കടിച്ചശേഷം ഓടിപ്പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.