തോ​ട്ട​ക്കോ​ണം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്.​പി.​സി യൂ​നി​റ്റ്​ ന​ട​ത്തി​യ

പാ​സി​ങ്​ ഔ​ട്ട് പ​രേ​ഡി​ൽ പ​​​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ

എസ്.പി.സി പാസിങ് ഔട്ട് പരേഡ്

പന്തളം: തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി യൂനിറ്റിന്റെ പാസിങ് ഔട്ട് പരേഡ് നടത്തി. പന്തളം എസ്.എച്ച്.ഒ ശ്രീകുമാർ സല്യൂട്ട് സ്വീകരിച്ചു. കമാൻഡറായ എസ്. സൂര്യയുടെ നേതൃത്വത്തിൽ സെക്കൻഡ് ഇൻ കമാൻഡ് സായന്ത് സുരേഷ്, പ്ലാറ്റൂൺ കമാൻഡർമാരായ ശ്രീഹരി എസ്. പിള്ള, ഗൗരി ദിനേശ് എന്നിവർ പരേഡ് നയിച്ചു. വാർഡ് കൗൺസിലർ കെ.ആർ. വിജയകുമാർ പങ്കെടുത്തു.

പ്രിൻസിപ്പൽ ഡോ. എൽ. മായ, ഡി.ഐ രാജീവ്, സി.പി.ഒമാരായ സി.ആർ. ഗീത, മോത്തിമോൾ, ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് ടി.എം. പ്രമോദ് കുമാർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് പി. ബാബു എന്നിവർ നേതൃത്വം നൽകി. ഒരു വയറൂട്ടാം വിശപ്പടക്കാം, ജീവധാര, ഭിന്നശേഷികുട്ടികൾക്കൊരു സാന്ത്വനം, മഴക്കുഴി നിർമാണം, ശുഭയാത്ര, സൗജന്യ നേത്ര ക്യാമ്പ്, നീർത്തട ശുചീകരണം തുടങ്ങി സേവന പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കാഡറ്റുകൾക്ക് ചടങ്ങിൽ പുരസ്കാരം നൽകി

Tags:    
News Summary - SPC Passing Out Parade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.