കടയുടെ ഷട്ടറിൽ കുരുങ്ങി വെള്ളിമൂങ്ങ

പ​ന്ത​ളം: അ​പൂ​ർ​വ​മാ​യി എ​ത്തി​യ വെ​ള്ളി​മൂ​ങ്ങ, ക​ട​യു​ടെ ഷ​ട്ട​റു​ക​ൾ കു​രു​ങ്ങി അ​വ​ശ​നി​ല​യി​ലാ​യി. പ​ന്ത​ളം ജ​ങ്​​ഷ​ന് സ​മീ​പം കെ.​ആ​ർ മൊ​ബൈ​ൽ ക​ട​യു​ടെ ഷ​ട്ട​റി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ വെ​ള്ളി​മൂ​ങ്ങ​യെ ക​ണ്ടെ​ത്തി​യ​ത്. ക​ട തു​റ​ന്ന​പ്പോ​ൾ ഷ​ട്ട​റി​ൽ അ​ക​പ്പെ​ട്ട വെ​ള്ളി​മൂ​ങ്ങ നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​റ​ന്നു​യ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. വെ​ള്ളി​മൂ​ങ്ങ​യെ കാ​ണാ​ൻ പ​രി​സ​ര​വാ​സി​ക​ളും ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ നാ​ട്ടു​കാ​ർ വ​നം വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ക​ൽ വെ​ള്ളി​മൂ​ങ്ങ​ക്ക് ക​ണ്ണ് കാ​ണി​ല്ലെ​ന്നും സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റാ​നും വ​നം വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ പി​ന്നീ​ട് ക​ട​യു​ട​മ ശ്രീ​കു​മാ​ർ വെ​ള്ളി​മൂ​ങ്ങ​യെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

Tags:    
News Summary - silver owl stuck in the shutter of the shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.