പാലത്തടം റോഡിൽഒരുമാസം മുമ്പ് നിർമിച്ച ഓട തകർന്നപ്പോൾ
Posted On
date_range Updated On
date_range പുതുതായി നിർമിച്ച ഓട കനത്ത മഴയിൽ തകർന്നു
പന്തളം: ഒരു മാസം മുമ്പ് നിർമാണം പൂർത്തിയായ ഓട കനത്ത മഴയിൽ തകർന്നുവീണു. പരിസരത്ത് വെള്ളം കയറി. പന്തളം നഗരസഭയിലെ ഇരുപത്തിയാറാം വാർഡിൽ ചിറ മുടി പാലത്തടംറോഡ് അരികിലെ ഓട നിർമാണമാണ് കഴിഞ്ഞ ഒരു മാസം മുമ്പ് പൂർത്തിയായത്.
തിങ്കളാഴ്ച ഉച്ചക്ക് ഉണ്ടായ കനത്ത മഴയിൽ ഓട പൂർണമായും തകർന്നുവീഴുകയായിരുന്നു. നിർമാണത്തിലെ പോരായ്മയാണ് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
4 ലക്ഷം രൂപ മുടക്കി 100 മീറ്റർ റോഡിന് സൈഡിൽ ആയാണ് ഓട നിർമിച്ചത്. ആറുമാസം മുമ്പ് റോഡിന്റെ നിർമാണവും പൂർത്തിയാക്കിയിരുന്നു. കമ്പി ഇല്ലാതെ മെറ്റലും സിമന്റും മാത്രമാണ് ഉപയോഗിച്ചതെന്നും സാധാരണ മഴയെ പോലും പ്രതിരോധിക്കാൻ കഴിയാത്ത ഓടെയാണ് നിർമിച്ചതെന്നും നാട്ടുകാർ പറഞ്ഞു. ഓട പൊളിഞ്ഞു വീണതോടെ റോഡ് വെള്ളം നിറഞ്ഞ് ചളിക്കുളമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.