വേണുലാൽ
Posted On
date_range Updated On
date_range 13കാരിയോട് ലൈംഗികാതിക്രമം; മധ്യവയസ്കൻ പിടിയിൽ
പന്തളം: 13 കാരിയോട് ലൈംഗിക അതിക്രമം കാട്ടിയയാളെ പന്തളം പൊലീസ് പിടികൂടി. കൊടുമൺ അങ്ങാടിക്കൽ നോർത്ത് കല്ലുകാട്ടിൽ വീട്ടിൽ വേണുലാലാണ് (53) അറസ്റ്റിലായത്. ഇയാൾ 2022ൽ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്ത പോക്സോ കേസിൽ പ്രതിയാണ്. ഈ മാസം 15നാണ് പന്തളം പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് പന്തളം എസ്.ഐ വിനോദ് കുമാർ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ ഞായറാഴ്ച അങ്ങാടിക്കൽ വടക്ക് പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.