ചത്ത കുട്ടിയുടെ അരികിൽനിന്നു മാറാതെ അമ്മ നായ
Posted On
date_range Updated On
date_range സങ്കടക്കാഴ്ചയായി അമ്മ സ്നേഹം; ചത്ത കുട്ടിയുടെ അരികിൽനിന്നു മാറാതെ നായ
പന്തളം: ചത്ത കുട്ടിയുടെ അരികിൽനിന്നു മാറാതെയുളള അമ്മ നായയുടെ കാത്തുനിൽപ് സങ്കടക്കാഴ്ചയായി. കടയ്ക്കാട് വടക്ക് കോട്ട് വീടിന് സമീപമാണ് മാതൃസ്നേഹത്തിന്റെ നേർക്കാഴ്ച.
കനത്ത മഴയിലും ആൾത്താമസമില്ലാത്ത വീടിന്റെ മുറ്റത്ത് ഒരു രാത്രി മുഴുവൻ ചത്ത കുഞ്ഞിന്റെ അരികിൽ അമ്മ കാവൽനിന്നു. മറ്റൊരു നായക്കുട്ടിയും ഒപ്പമുണ്ടായിരുന്നു. ചത്ത കുഞ്ഞിനെ റോഡിൽനിന്ന് മാറ്റാൻ ശ്രമിച്ചവരെ അരികിലേക്ക് അടുക്കാൻ പോലും അമ്മ അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.