ആളുമാറി സംസ്കരിച്ച സംഭവത്തിലെ 'നായകൻ' മോഷണക്കേസിൽ റിമാൻഡിൽ
പന്തളം: ആളുമാറി സംസ്കരിച്ച സംഭവത്തിലെ നായകനായ ആളെ മോഷണക്കേസിൽ റിമാൻഡ് ചെയ്തു. പന്തളം പുഴിയ്ക്കാട് വിളയിൽ കിഴക്കേതിൽ വി.കെ. സാബുവാണ് (സക്കായി -35) റിമാൻഡിലായത്.
നവംബർ 20നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിനു സമീപം ഇയാൾ ജോലി ചെയ്തിരുന്ന ഹോട്ടലിെൻറ ഉടമയുടെ 46,000 രൂപ മോഷ്ടിച്ച് കടന്നത്. ഈ കേസ് മെഡിക്കൽ കോളജ് പോലീസ് അന്വേഷിച്ചു വരുകയായിരുന്നു. മൂന്നു മാസം മുമ്പ് പാലായിലുണ്ടായ റോഡപകടത്തിൽ മരണപ്പെട്ട് എന്നാണു കരുതിയിരുന്നത്. ഇയാളുടേതാണെന്നു കരുതി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, വെള്ളിയാഴ്ച കായംകുളം സ്വകാര്യ ബസ്സ്റ്റാൻഡിൽവെച്ച് യാദൃച്ഛികമായി കണ്ട സുഹൃത്ത് നൽകിയ വിവരമനുസരിച്ച് ബന്ധുക്കൾ പന്തളത്തെത്തിക്കുകയായിരുന്നു. തുടർന്നു പന്തളം പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് വെള്ളിയാഴ്ച തന്നെ കസ്റ്റഡിയിലെടുത്ത് ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംസ്കരിക്കപ്പെട്ട മൃതദേഹം ആരുടേതെന്നു കണ്ടെത്താനുള്ള അന്വേഷണം പാലാ പൊലീസും ആരംഭിച്ചു. കാണാതായവരെക്കുറിച്ചുള്ള അന്വേഷണം തുടങ്ങി. സാബുവിേൻറതെന്നു കരുതിയ മൃതദേഹത്തിൽനിന്ന് ശേഖരിച്ച രക്തത്തിെൻറ ഡി.എൻ.എ പരിശോധിച്ച് മരിച്ചയാളെ കണ്ടെത്താനാണു പൊലീസ് ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.