സംപ്രീത്
Posted On
date_range Updated On
date_range നാലാംതവണയും മുടിമുറിച്ച് അർബുദബാധിതർക്ക് നൽകി സംപ്രീത്
പന്തളം: മുടി വളർത്തി അർബുദ രോഗികൾക്കായി മുറിച്ച് നൽകുന്നത് ശീലമാക്കിയ സംപ്രീത്കുമാർ (43) നാലാംതവണയും ദാനം ചെയ്തു. സമൃദ്ധമായി വളരുന്ന മുടി അർബുദ രോഗബാധിതർക്ക് പ്രയോജനപ്പെടട്ടെയെന്നാണ് സംപ്രീത് പറയുന്നത്.
കോവിഡ് മഹാമാരി കാലത്ത് വിദേശത്തെജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ സംപ്രീതിന് മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല. ബന്ധുവിനൊപ്പം വെൽഡിങ് ജോലി ചെയ്താണ് ഇപ്പോൾ ഉപജീവനം. പന്തളം, ചേരിക്കൽ നെല്ലിക്കൽ സംപ്രീത് ഭവനിൽ കുട്ടപ്പക്കുറുപ്പിെൻറയും രാധാമണിയമ്മയുടെയും രണ്ടു മക്കളിൽ ഇളയയാളാണ് സംപ്രീത്. ഡ്രീംകുമാർ ഏക സഹോദരനാണ്. സി.പി.ഐ ചേരിക്കല്‍ തെക്ക് ബ്രാഞ്ച് അസി. സെക്രട്ടറി കൂടിയാണ്. മഞ്ചുവാണ് ഭാര്യ. അനുഗ്രഹ, ആശ്രയ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.